പതിനാല് മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു; പ്രതി പിടിയിൽ

ദിസ്പൂർ: പതിനാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മയുെടെ കയ്യിൽ നിന്ന് വാങ്ങിക്കൊണ്ടു പോയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ.നേരം ഒരുപാടായിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മയും ബന്ധുക്കളും തെരച്ചിൽ നടത്തുകയായിരുന്നു. ത്രിപുരയിലെ പാനിസാഗറിൽ ശനിയാഴ്ചയാണ് സംഭവം.
ഭക്ഷണം നൽകാമെന്ന് പറഞ്ഞാണ് അയൽവാസിയായ പ്രതി കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയത്. പൊലീസ് സംഘമെത്തി നടത്തിയ വ്യാപകമായ തിരച്ചിലിലാണ് വയലിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പിന്നീട് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
കുഞ്ഞെവിടെ എന്ന് യുവാവിനോട് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി കിട്ടിയില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. അമ്മാവനെ സന്ദർശിക്കുന്നതിനായാണ് കുഞ്ഞും അമ്മയും പാനിസാഗറിലേക്ക് എത്തിയത്. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊന്ന് മറവ് ചെയ്യുകയായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു. സിൽച്ചർ സ്വദേശികളാണ് കുഞ്ഞിൻറെ കുടുംബം.









0 comments