രാകേഷ് ടിക്കായത്തിനുനേരെ തീവ്രഹിന്ദുത്വവാദി ആക്രമണം

മുസഫർനഗർ :
കർഷക നേതാവ് രാകേഷ് ടിക്കായത്തിനുനേരെ ഉത്തർപ്രദേശിലെ മുസഫർനഗറിൽ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം. പൊതു ചടങ്ങിനെത്തി മടങ്ങിയ ടിക്കായത്തിനുനേരെ അക്രമികൾ പാഞ്ഞടുത്തു. പൊലീസ് സംരക്ഷണത്തിൽ നീങ്ങിയ അദ്ദേഹത്തെ കൊടി കെട്ടിയ വടികൊണ്ട് അടിക്കാൻ ശ്രമിച്ചു. ഭാരതീയ കിസാൻ യൂണിയന്റെ നേതാവായ ടിക്കായത്തിന്റെ തലപ്പാവ് സംഘർഷത്തിനിടെ താഴെവീണു.
പഹൽഗാമിൽ ആക്രമണം നടത്തിയവർ ഹിന്ദു– മുസ്ലിം ഭിന്നത സൃഷ്‌ടിച്ച് നേട്ടംകൊയ്യാൻ ശ്രമിക്കുന്നവരാണെന്നും ആക്രമണത്തിന്റെ ഉത്തരവാദികൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും രാകേഷ് ടിക്കായത്ത് പ്രതികരിച്ചിരുന്നു. ഇത് നരേന്ദ്ര മോദി സർക്കാരിനുനേരെ ആരോപണം ഉന്നയിക്കുന്നതും പാകിസ്ഥാനെ വെള്ളപൂശുന്നതുമായ നിലപാടാണ് എന്നാരോപിച്ചാണ് അക്രമികൾ രംഗത്തെത്തിയത്.









0 comments