രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം എത്തും; ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ഡൽഹിയിലും പരിസര പ്രദേശങ്ങളിലും മഴയും ഇടിമിന്നലും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച നഗരത്തിൽ കാറ്റും നേരിയ മഴയുമുണ്ടായിരുന്നു. ഡൽഹിയിലെ പരമാവധി താപനില 34 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസുമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഞായറാഴ്ച ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം "തൃപ്തികരമായിരുന്നു".
അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ വലിയ ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു. ഹിമാചൽ പ്രദേശിന്റെ മിക്ക ഭാഗങ്ങളിലും, ലഡാക്ക്, കശ്മീർ മേഖല മുഴുവനും, ജമ്മുവിന്റെ മിക്ക ഭാഗങ്ങളിലും, പഞ്ചാബിന്റെ ചില ഭാഗങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്.









0 comments