സിമന്റിന്റെ ചരക്കുകൂലി കുറച്ച് റെയിൽവെ; ഇനി മുതൽ ഒരു ടൺ സിമന്റിന് കിലോമീറ്ററിന് 0.90 രൂപ

ന്യൂഡൽഹി: സിമന്റിന്റെ ചരക്കുകൂലി റെയിൽവെ കുറച്ചു. ഒരു ടൺ സിമന്റിന് കിലോമീറ്ററിന് 0.90 രൂപയായിരിക്കും ഇനി മുതൽ ചരക്കുകൂലിയായി ഇൗടാക്കുക. നേരത്തെ ദൂരത്തിനും സിമന്റിന്റെ ഭാരത്തിനും അനുസൃതമായി വ്യത്യസ്‌ത സ്ലാബുകളായാണ് നിരക്ക് നിശ്‌ചയിച്ചിരുന്നത്.
സിമന്റ് വിലയ കുറയുന്നതിന് തീരുമാനം വഴിയൊരുക്കുമെന്ന് റെയിൽവെ അവകാശപ്പെട്ടു. സിമന്റുകളുടെ ചരക്കുനീക്കം ടാങ്ക് കൺടെയ്‌നറുകളിലാക്കാനും ചരക്കുനീക്കം സുഗമമാക്കുന്നതിനായി കൂടുതൽ സിമന്റ് ടെർമിനലുകൾ രാജ്യവ്യാപകമായി നിർമ്മിക്കാനും തീരുമാനമായിട്ടുണ്ടെന്ന് റെയിൽവെ അറിയിച്ചു.









0 comments