റഫാലിന്റെ ഘടകങ്ങൾ ടാറ്റ ഇന്ത്യയിൽ നിർമിക്കും ; ഫ്രാൻസിന് പുറത്ത് നിർമിക്കുന്നത് ആദ്യം

ന്യൂഡൽഹി
റഫാൽ യുദ്ധവിമാനങ്ങളുടെ ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനായി ഫ്രഞ്ച് കമ്പനിയായ ദസോയുമായി ടാറ്റ കരാർ ഒപ്പിട്ടു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ദസോയും നാല് ഉൽപ്പാദക ട്രാൻസ്‌ഫർ കരാറുകളാണ് ഒപ്പിട്ടത്. മാസത്തിൽ രണ്ട് ഫ്യൂസലാജ്(വിമാനത്തിന്റെ ബോഡി) എന്ന നിലയിൽ 2028 സാമ്പത്തിക വർഷം മുതൽ ഇന്ത്യയിൽ ഉൽപ്പാദനം തുടങ്ങാനാണ് ലക്ഷ്യം. ഇതാദ്യമായാണ് റഫാൽ പോർവിമാനത്തിന്റെ ഘടകഭാഗങ്ങൾ ഫ്രാൻസിന് പുറത്ത് നിർമിക്കുന്നത്.
ഹൈദരാബാദിൽ സ്ഥാപിക്കുന്ന അത്യാധുനിക നിർമാണ കേന്ദ്രത്തിൽ ലാറ്ററൽ ഷെല്ലുകൾ, ഫ്യൂസലാജ് തുടങ്ങിയവ നിർമിക്കുമെന്ന് കമ്പനികൾ അറിയിച്ചു. 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായി 63,000 കോടിയുടെ പുതിയ കരാർ ദസോയുമായി ഇന്ത്യ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ടാറ്റയുടെ കരാർ. അതേസമയം, വൻ വിലയാണ് റഫേലിനായി ഇന്ത്യ നൽകുന്നതെന്ന വിമർശവും ശക്തമാണ്.









0 comments