114 റഫാൽ വിമാനംകൂടി വേണമെന്ന് വ്യോമസേന

ന്യൂഡൽഹി
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങണമെന്ന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌ത് വ്യോമസേന. ഫ്രാൻസിലെ ദസോൾട്ട് കന്പനിയും ഇന്ത്യൻ എയ്‌റോസ്‌പേസ് കന്പനികളുടെയും സഹകരണത്തോടെ നിർമിക്കുന്ന 114 വിമാനങ്ങൾക്കുകൂടി ഓർഡർ നൽകണമെന്നാണ് ശുപാർശ. വിമാനങ്ങൾ വാങ്ങാൻ ഏകദേശം രണ്ടുലക്ഷംകോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ കേന്ദ്രസർക്കാർ ഒപ്പിടുന്ന ഏറ്റവും വലിയ പ്രതിരോധകരാറായി ഇത് മാറുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
നിലവിൽ 36 റഫാൽവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്. ഇതിനുപുറമേ, നാവികസേന 36 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇന്ത്യ–ഫ്രാൻസ് സംയുക്ത സംരഭത്തിന്റെ ഭാഗമായി നിർമിക്കുന്ന റഫാൽ വിമാനങ്ങളിൽ 60 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.









0 comments