പഞ്ചാബിൽ കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കൾ കൈക്കൂലി വാങ്ങിയ ഡിഐജി അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ കോടിക്കണക്കിന് രൂപ വിലയുള്ള വസ്തുക്കൾ കൈക്കൂലി വാങ്ങിയ ഡിഐജി അറസ്റ്റിൽ. ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരൺ സിങ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ഇയാൾ നിന്ന് അഞ്ച് കോടി രൂപ, ഒന്നര കിലോ വരുന്ന സ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാറുകൾ, 22 ആഡംബര വാച്ചുകൾ, 40 ലിറ്ററോളം വിദേശ മദ്യം, അനധികൃത തോക്ക് എന്നിവ സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
പിടികൂടുന്ന സമയത്ത് ഇയാൾ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുകയായിരുന്നു. എട്ട് ലക്ഷത്തോളം രൂപയാണ് പിടികൂടുന്ന സമയത്ത് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്ലാത്ത സ്വർണവും പണവും മറ്റു വസ്തുക്കളും കണ്ടെത്തിയത്.









0 comments