ഓസ്‌ട്രേലിയയിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തടസപ്പെടുത്തി ഖാലിസ്ഥാൻ വാദികൾ

PHOTO: X/@TheAusToday
മെൽബൺ: ഓസ്‌ട്രേലിയയിൽ നടന്ന ഇന്ത്യയുടെ 79–ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ തടസപ്പെടുത്തി ഖാലിസ്ഥാൻ വാദികൾ. മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിന് പുറത്തുനടന്ന സ്വാന്ത്രന്ത്ര്യദിനാഘോഷമാണ് ഖാലിസ്ഥാൻ വാദികൾ തടസപ്പെടുത്തിയത്.
ഓസ്‌ട്രേലിയയിലുടനീളം നടക്കുന്ന ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ തടസപ്പെടുത്തലും. കഴിഞ്ഞ മാസം, മെൽബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് ഏഷ്യൻ ഹോട്ടലുകളിലും ഖാലിസ്ഥാൻ വാദികൾ വിദ്വേഷകരമായ രീതിയിൽ ചുവരെഴുതിയിരുന്നു.
2024ൽ നടന്ന ഇന്ത്യ–ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ ഖാലിസ്ഥാൻ വാദികൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുമായി ഏറ്റുമുട്ടുകയും ചെയ്തു.









0 comments