പ്രധാനമന്ത്രി വീണ്ടും വിദേശത്തേക്ക്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധൻമുതൽ വെള്ളിവരെ യുകെയും മാലദ്വീപും സന്ദർശിക്കുമെന്ന് വിദേശമന്ത്രാലയം. യുകെ സന്ദർശനത്തിൽ, ഇരുരാജ്യങ്ങളും നേരത്തേ പ്രഖ്യാപിച്ച ഉഭയകക്ഷി വ്യാപാരകരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കും. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാമറുമായി പ്രാദേശിക, ആഗോളപ്രാധാന്യമുള്ള വിഷയങ്ങളും ചർച്ചചെയ്യും. വ്യാപാരം, സാമ്പത്തികം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ തുടങ്ങിയ മേഖലകളിൽ ഇന്ത്യ–-യുകെ സഹകരണം ശക്തമാക്കാനുള്ള ഉഭയകക്ഷി ചർച്ചകളുണ്ടാകും. ചാൾസ് മൂന്നാമൻ രാജാവിനെയും സന്ദർശിക്കും.
വെള്ളിയാഴ്ച മാലദ്വീപിലെത്തുന്ന പ്രധാനമന്ത്രി അവരുടെ 60–-ാം സ്വാതന്ത്ര്യവാർഷിക ആഘോഷത്തിൽ മുഖ്യാതിഥിയാകും. സാമ്പത്തിക, കടൽസുരക്ഷ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കാനുള്ള ചർച്ചകളും നടത്തും.









0 comments