നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങി; ഫല പ്രഖ്യാപനത്തിന് സ്റ്റേ

ഇൻഡോർ : നീറ്റ് പരീക്ഷയ്ക്കിടെ വൈദ്യുതി മുടങ്ങിയത് പരീക്ഷയെ ബാധിച്ചു എന്ന പരാതിയിൽ ഫലപ്രഖ്യാപനം തടഞ്ഞ് കോടതി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചാണ് വിദ്യാർത്ഥിയുടെ പരാതിയിന്മേൽ നടപടി എടുത്തത്. മെയ് നാലിന് നടന്ന നീറ്റ് പരീക്ഷാ സമയത്ത് കലാവസ്ഥ മോശമായതിനാൽ മധ്യപ്രദേശില്‍ വ്യാപകമായി വൈദ്യുതി മുടങ്ങിയിരുന്നു. ഇക്കാര്യം പരാതിയിൽ സൂചിപ്പിച്ചാണ് വിദ്യാര്‍ത്ഥി ഹൈക്കോടതിയ്ക്ക് പരാതി കൊടുത്തത്. പരീക്ഷയുടെ നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്. ഹര്‍ജി ജൂണ്‍ 30 ന് വീണ്ടും പരിഗണിക്കും.
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അധികൃതര്‍ ആവഗണിച്ചാണ് പരീക്ഷ നടത്തിയെന്ന് അഭിഭാഷകന്‍ ആരോപിച്ചു. പരീക്ഷയിക്കിടെ വൈദ്യുതി മുടങ്ങിയപ്പോള്‍ പല കേന്ദ്രങ്ങളിലും മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുട്ടികള്‍ പരീക്ഷ പൂര്‍ത്തിയാക്കിയത് എന്നും ഹര്‍ജിക്കാര്‍ പരാതിയിൽ പറഞ്ഞിരുന്നു. ജൂണ്‍ 14 ന് പരീക്ഷാ ഫലം വരാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ.









0 comments