രണ്ടാമതും ഇ ഡി സമൻസ്; ബിജെപിയുടെ രാഷ്ട്രീയ പകപോക്കലെന്ന് റോബര്‍ട്ട് വദ്ര

ന്യൂഡൽഹി: റോബര്‍ട്ട് വദ്രയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററുടെ (ഇ ഡി) സമൻസ്. രണ്ടാമത്തെ സമൻസാണ് വാദ്രയ്ക്ക് ലഭിക്കുന്നത്. ആദ്യത്തേത് ഏപ്രിൽ 8 നായിരുന്നു. സമൻസിനെ തുടർന്ന് വദ്ര ഇഡിയുടെ ഡൽഹി ഓഫീസിലേക്ക് മാർച്ച് നടത്തി.
അന്വേഷണ ഏജൻസിയുടെ സമൻസിനെ "ബിജെപിയുടെ രാഷ്ട്രീയ പകപോക്കൽ" എന്ന് വദ്ര വിശേഷിപ്പിച്ചു. ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിനാണ് സമൻസ്. "അവർ അന്വേഷണ ഏജൻസികളുടെ അധികാരം ദുരുപയോഗം ചെയ്യുന്നു. എനിക്ക് ഒരു ഭയവുമില്ല. എനിക്ക് ഒന്നും മറച്ചുവെക്കാനില്ല, മോദി ഭയപ്പെടുമ്പോഴെല്ലാം അദ്ദേഹം ഇഡിയെ വിളിക്കുന്നു' എന്ന് റോബർട്ട് വദ്ര പറഞ്ഞു.
2008-ൽ റോബർട്ട് വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിൽ 7.5 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. അതിനുശേഷം ഭൂമി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് വിറ്റു. ആ സമയത്ത് സംസ്ഥാനത്ത് അധികാരത്തിലിരുന്നത് കോൺഗ്രസ് ആയിരുന്നു. ഭൂപീന്ദർ ഹൂഡയായിരുന്നു മുഖ്യമന്ത്രി.









0 comments