പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

PHOTO: X/JKNC
ന്യൂഡൽഹി: ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്‌ച നടത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. കൂടിക്കാഴ്‌ചയിൽ ഭീകരാക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിച്ചതായാണ് വിവരം.
പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച. ഏകദേശം 30 മിനുട്ടോളം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും സംസാരിച്ചതായി പിടിഐ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 22ന് പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. സിന്ധു നദീജല കരാൾ ഉൾപ്പെടെ റദ്ധ് ചെയ്ത് കൊണ്ടായിരുന്നു ഇന്ത്യ ആദ്യം പാകിസ്ഥാന മറുപടി കൊടുത്തത്.
പാകിസ്ഥാനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ ഇന്ന് നിരോധിച്ചു. പാകിസ്ഥാനിൽ ഉത്പാദിപ്പിക്കുന്നതോ മറ്റ് രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് നടക്കുന്ന എല്ലാ ചരക്കു നീക്കത്തിനും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തുന്നതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട വിജ്ഞാപനത്തിൽ പറയുന്നു.
ബൈസരനിൽ നടന്ന ഭീകരാക്രമണത്തിൽ പാകിസ്ഥാന് നിർണായക പങ്കുണ്ടെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും(എൽഇടി) തമ്മിൽ ബന്ധമുള്ളതായാണ് കണ്ടെത്തൽ. വിനോദസഞ്ചാരികളടക്കം 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം ഐഎസ്‌ഐ പ്രവർത്തകരുടെ നിർദേശപ്രകാരം എൽഇടി ഗൂഢാലോചന നടത്തിയതായാണെന്നും എൻഐഎ റിപ്പോർട്ട് പറയുന്നു.









0 comments