എയർ ഇന്ത്യ വിമാനാപകടം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

photo credit: pti
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി അഹമ്മദാബാദിലെ സിവിൽ ആശുപത്രി സന്ദർശിച്ചത്.
വിമാന ദുരന്തത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാർ രമേശിനെയും പരിക്കേറ്റ 25 പേരെയും അദ്ദേഹം കണ്ടു. തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു.
വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. വ്യാഴം ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു.









0 comments