കർണാടകത്തിൽ ഇരുപതുകാരിയുടെ മൃതദേഹം വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ

karnataka murder
വെബ് ഡെസ്ക്

Published on Aug 20, 2025, 01:14 PM | 1 min read

ബം​ഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ നിന്ന് കാണാതായ ഇരുപതുകാരിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗവൺമെന്റ് വനിതാ ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ ബിഎ വിദ്യാർഥി വർഷിത ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 14നാണ് വർഷിതയെ കാണാതായത്.


വെള്ളിയാഴ്ച ഹോസ്റ്റലിൽ നിന്ന് പോയ വർഷിത പിന്നീട് തിരിച്ചെത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ചിത്രദുർ​ഗയിൽ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ന​ഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചെന്നുമാണ് പൊലീസ് സംശയിക്കുന്നത്.


വർഷിതയെ കാണാനില്ലെന്ന് പരാതി നൽകാൻ മാതാപിതാക്കളെത്തിയപ്പോഴാണ് മരണവാർത്ത അറിയുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ പെൺകുട്ടിയുടെ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ചിത്രദുർ​ഗ റൂറൽ പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തു.


പ്രതികൾക്കായി വ്യാപകമായ തിരച്ചിൽ നടക്കുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഏറ്റുവാങ്ങാൻ പെൺകുട്ടിയുടെ ബന്ധുക്കൾ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home