നിയന്ത്രണരേഖയിൽ വീണ്ടും പാകിസ്ഥാൻ വെടിവയ്പ്

army
വെബ് ഡെസ്ക്

Published on Apr 28, 2025, 09:28 AM | 1 min read

ശ്രീന​ഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാകിസ്ഥാൻ വെടിവയ്പ്. ഇന്നലെ രാത്രിയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈന്യം വെടിവയ്പ് നടത്തിയത്. കുപ്‍വാരയിലും പൂഞ്ചിലുമായിരുന്നു പ്രകോപനമില്ലാതെ പാകിസ്ഥാൻ സൈന്യം വെടിവച്ചതെന്ന് ഇന്ത്യൻ ആർമി പ്രസ്താവനയിൽ പറഞ്ഞു. ഫലപ്രദമായി തിരിച്ചടിച്ചതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇതാദ്യമായാണ് പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.


ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽ​ഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ആക്രമണത്തിനു ശേഷം ഇത് നാലാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത്.


25, 26 തിയതികളിലും രാത്രിയിൽ, കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്നും പ്രകോപനമില്ലാതെ ചെറിയ വെടിവയ്പ്പ് നടത്തിയെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home