ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി പാക് അവകാശവാദം

പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു എന്ന അവകാശവാദവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ മുഹമ്മദ് ആസിഫ്. മൂന്ന് റഫേൽ ജെറ്റുകളുൾപ്പെടെ ഇന്ത്യയുടെ അഞ്ച് യുദ്ധവിമാനങ്ങൾ തകർത്തതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. വിമാനങ്ങളിലുണ്ടായിരുന്ന സൈനികരെ പിടികൂടിയെന്ന് പ്രതിരോധ മന്ത്രി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. മൂന്ന് റഫേൽ ജെറ്റുകൾ, ഒരു എസ്‌യു 30, ഒരു മിഗ് 29 എന്നീ വിമാനങ്ങൾ തകർത്തതായാണ് പകിസ്ഥാൻ അവകാശവാദം.
ഇന്ത്യക്കെതിരെ ഒരു നീക്കത്തിനും ഞങ്ങൾ മുതിരില്ല എന്നാണ് കഴിഞ്ഞ രണ്ടാഴ്‌ചക്കാലമായി ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പക്ഷേ ഇന്ത്യ ആക്രമിച്ചാൽ , ഞങ്ങൾ തിരിച്ചടിക്കും. ഇന്ത്യ പിന്മാറിയാൽ, തീർച്ചയായും ഞങ്ങളും പിന്മാറും– പാക് പ്രതിരോധമന്ത്രി ബ്ലൂംബർഗ് ടെലിവിഷനോട് പറഞ്ഞു.
ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്ന വാർത്തകൾ കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യയുടെ മിഗ് വിമാനം തകർത്തു എന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായതിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ ഈ ചിത്രം 2024ൽ എടുത്തതാണെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ അറിയിച്ചു. രാജസ്ഥാനിലെ ബർമാറിൽ നിന്നെടുത്ത ചിത്രമണിതെന്നും അവർ പറയുന്നു.









0 comments