വെടിവച്ചിട്ടു

36 സ്ഥലങ്ങളിൽ പാക് ഡ്രോൺ ആക്രമണ ശ്രമം ; നിലംതൊടാൻ വിടാതെ ഇന്ത്യൻ സെെന്യം

drone attack
വെബ് ഡെസ്ക്

Published on May 10, 2025, 01:45 AM | 3 min read


ന്യൂഡൽഹി

ഇന്ത്യയെ ആക്രമിക്കാന്‍ യാത്രാവിമാനങ്ങളെ പാകിസ്ഥാന്‍ മറയാക്കിയെന്നും വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച്ച പുലർച്ചെയും 300 മുതൽ 400 ഡ്രോണുകൾ ഉപയോഗിച്ച്‌ ലേ മുതൽ സര്‍ ക്രീക്കുവരെ ഇന്ത്യയിലെ 36 സ്ഥലങ്ങളെ പാകിസ്ഥാന്‍ ലക്ഷ്യമിട്ടുവെന്നും കേന്ദ്രസർക്കാർ. ആക്രമണശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തി. ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് പരിശോധനയിൽ തുർക്കി നിർമിത ‘അസിസ്‌ഗാർഡ്‌ സോൺഗർ’ ഡ്രോണുകളാണ്‌ പാകിസ്ഥാൻ ഉപയോഗിച്ചതെന്ന്‌ വ്യക്തമായതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയാ ഖുറേഷി, വിങ് കമാൻഡർ വ്യോമികാസിങ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ഇന്ത്യ പാക്‌ അന്താരാഷ്ട്ര അതിർത്തിയോട്‌ ചേർന്ന്‌ പറക്കുന്ന വിമാനങ്ങളിലെ സാധാരണക്കാരായ യാത്രക്കാരുടെ ജീവൻ പാകിസ്ഥാൻ പന്താടികൊണ്ടാണ് പാകിസ്ഥാന്‍ ഡ്രോണാ ആക്രമണം നടത്തിയത്. ഇന്ത്യക്കെതിരായ ആക്രമണസമയത്ത് കറാച്ചിക്കും ലാഹോറിനും ഇടയിലെ വ്യോമപാതയിൽ യാത്രവിമാനങ്ങള്‍ പറക്കുന്നതിന്റെ വിശദാംശങ്ങളും സേന പുറത്തുവിട്ടു. സംഘർഷമേഖലകളിൽ വ്യോമപാതകൾ അടയ്‌ക്കുന്നതാണ്‌ കീഴ്‌വഴക്കം. എന്നാൽ, ഇത് ചെയ്യാതെ യാത്രാവിമാനങ്ങളെ മറയാക്കി പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി.


പ്രത്യാക്രമണത്തിന്റെ ഭാഗമായി ഇന്ത്യ ഒരിക്കലും യാത്രാവിമാനങ്ങളെ ഉന്നമിടില്ലെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്‌ പാകിസ്ഥാൻ ഇത്തരം അധാർമികനീക്കം നടത്തിയത്‌. പഞ്ചാബ് സെക്ടറിൽ വ്യോമപ്രതിരോധ ജാ​ഗ്രത നിലനിൽക്കെ ഫ്ലൈനാസ് ഏവിയേഷന്റെ ദമാമിൽനിന്ന് ലാഹോറിലേക്കുള്ള എയര്‍ബസ് 320 വിമാനം കടന്നുപോയി. ഈ വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ വ്യോമസേന വളരയേറെ സംയമനംപാലിച്ചു.


ലക്ഷ്യമിട്ടത് ന​ഗരങ്ങളും സൈനിക കേന്ദ്രങ്ങളും

ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും ജനവാസ സംവിധാനങ്ങളും സൈനിക കേന്ദ്രങ്ങളുമാണ്‌ പാകിസ്ഥാൻ ഉന്നമിട്ടതെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചു. ഇന്ത്യൻ വ്യോമപാതയിൽ അതിക്രമിച്ച്‌ കടന്ന്‌ പടിഞ്ഞാറൻ അതിർത്തിയിലുടനീളം മിസൈൽ,ഡ്രോൺ ആക്രമണങ്ങൾ നടത്തി. നിയന്ത്രണരേഖയിൽ ജമ്മു കശ്‌മീർ മേഖലയിലെ പൂഞ്ച്‌, ഉദ്ധംപുർ, രജൗരി, തങ്ങ്‌ധാർ, അഖ്‌നുർ തുടങ്ങിയ സ്ഥലങ്ങളിൽ പാക്‌ സൈന്യം വലിയ വെടിവയ്‍പ്പും ഡ്രോൺ ആക്രമണവും നടത്തി. ഇന്ത്യൻ സൈന്യം നിരവധി ഡ്രോണുകൾ തകർത്തു. ഇന്ത്യൻ വ്യോമ പ്രതിരോധസംവിധാനത്തിന്റെ കരുത്തറിയാനും നിർണായക വിവരങ്ങൾ ശേഖരിക്കാനുമാണ്‌ പാകിസ്ഥാൻ വലിയ വ്യോമാക്രമണം നടത്തിയത്‌.


ഭട്ടിൻഡയിലെ സൈനികകേന്ദ്രത്തിൽ ആയുധങ്ങളുമായി ആളില്ലാ വ്യോമവാഹനം (യുഎവി) ഉപയോഗിച്ച്‌ ആക്രമണം നടത്താനും പാകിസ്ഥാൻ ശ്രമിച്ചു. ഇത് സൈന്യം നിർവീര്യമാക്കി.


പാകിസ്ഥാനിലെ നാല്‌ വ്യോമ പ്രതിരോധകേന്ദ്രങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്റെ ഒരു എഡി റഡാർ ഇന്ത്യൻ ഡ്രോൺ തകരാറിലാക്കി. ഇന്ത്യയുടെ പ്രത്യാക്രമണങ്ങളിൽ പാകിസ്ഥാന് സൈന്യത്തിന്‌ വലിയ നാശനഷ്ടങ്ങളുണ്ടായി.


ബേയ്‌രക്‌തർ 
ടിബി2 ഡ്രോൺ
അതിർത്തികടന്ന്‌ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചത്‌ തുർക്കിയയുടെ ദീർഘദൂര ആളില്ലാ ആകാശ വാഹനം (യുഎവി) ബെയ്‌രക്തർ ടിബി2.

രഹസ്യാന്വേഷണം, കൃത്യതയുള്ള ആക്രമണ ദൗത്യങ്ങൾ എന്നിവയ്‌ക്കാണ്‌ ഈ ഡ്രോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. തുർക്കി പ്രതിരോധ കമ്പനിയായ ബെയ്‌കർ മക്കിനയാണ്‌ വികസിപ്പിച്ചത്‌. സിറിയയിലും ലിബിയയിലും ഇതിന്റെ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ട്.


2000ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ബേയ്‌രക്‌തർ ടിബി2, 2015 മുതൽ ഔദ്യോഗികമായി തുർക്കി ആയുധ സേനയുടെ ഭാഗമാണ്‌. തുടർച്ചയായി തത്സമയ വീഡിയോ ഫീൽഡുകൾ നൽകാനും, പ്രിസിഷൻ -ഗൈഡഡ് യുദ്ധോപകരണങ്ങൾ (പിജിഎം) ഉപയോഗിച്ച് ആക്രമിക്കാനും ഇതിന്‌ കഴിയും. പ്രദേശങ്ങളുടെ നിരീക്ഷണമാണ്‌ ബേയ്‌രക്‌തർ ടിബി2ന്റെ പ്രധാന പ്രവർത്തനം. ഇതിന്‌ 24 മണിക്കൂർ വരെ വായുവിൽ തുടരാനാകും. അഡ്വാൻസ്ഡ് കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനിൽനിന്നാണ്‌ നിയന്ത്രണം. 8,230 മീ (27,000 അടി) ഉയരത്തിൽ പറക്കാനാകും.


ഭാരം : 650 കിലോഗ്രാം (1,433 പൗണ്ട്) വേഗത : മണിക്കൂറിൽ 130 കി.മീ (80 മൈൽ), അളവ്‌: നീളം: 6.5 മീറ്റർ; ഉയരം: 2.2 മീറ്റർ; ചിറകുകൾ: 12.0 മീറ്റർ


പിഎൽ 15 മിസൈൽ

ഇന്ത്യയിൽ തകർന്നുവീണ പാക്ക്‌ മിസൈൽ ഭാഗങ്ങൾ പരിശോധിച്ചതിൽ നിന്ന്‌ അവ ചൈനീസ്‌ നിർമിത പിഎൽ –-15 ആണെന്ന്‌ വ്യക്തമായി. പിഎൽ 15 അഥവാ തണ്ടർബോൾട്ട്-15 മിസൈൽ ചൈനയുടെ ദീർഘദൂര എയർ-ടു-എയർ മിസൈലാണ്. വായുവിലൂടെയുള്ള ആക്രമണങ്ങളെ വളരെ ദൂരെ നിന്ന്‌ നേരിടാൻ ഇതിന്‌ സാധിക്കും. 3.8–4.0 മീറ്റർ നീളവും, 200 കിലോഗ്രാം ഭാരവുമുണ്ട്‌. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരെയുള്ള വിമാനങ്ങളെ ലക്ഷ്യമിടാൻ ഇവയ്‌
കാകും.


ഐക്യം തകര്‍ക്കാന്‍ ശ്രമം

പാക്‌ ഷെല്ലാക്രമണത്തിൽ സ്‌കൂൾ തകർന്ന്‌ രണ്ട്‌ കുട്ടികൾ മരിച്ചു. പുരോഹിതർക്കും കന്യാസ്‌ത്രീകൾക്കും പരിക്കേറ്റു. മതസ്‌പർദ്ധ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗുരുദ്വാരകളും പള്ളികളും ക്ഷേത്രങ്ങളും ആക്രമിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home