ആറു മാസത്തില്‍ കേന്ദ്രസർക്കാർ നാടുകടത്തിയത് 700 പേരെ

bangladeshi migrants

പ്രതീകാത്മകചിത്രം

avatar
സ്വന്തം ലേഖിക

Published on Jun 01, 2025, 07:35 AM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നിന്നുമാത്രം ആറു മാസത്തിനുള്ളിൽ ഇന്ത്യ–- ബംഗ്ലാദേശ് അതിർത്തി വഴി കേന്ദ്രസർക്കാർ നാടുകടത്തിയത് ഏഴുന്നൂറോളംപേരെ. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് ആരോപിച്ച് 470 പേരെയാണ് ഡൽഹിയിൽ അറസ്റ്റുചെയ്തത്. അഗർത്തലയിലേക്ക് വിമാനത്തിൽ എത്തിച്ചശേഷമാണ്‌ അതിർത്തി കടത്തിയത്‌. ഇതിനായി പ്രത്യേക വിമാന സർവീസുകളും നടത്തി. അനധികൃത കുടിയേറ്റം ആരോപിച്ചാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024 നവംബർ 15 മുതൽ 2025 ഏപ്രിൽ 20വരെ ഏകദേശം 220 അനധികൃത കുടിയേറ്റക്കാരെയാണ് ബംഗ്ലാദേശ് അതിർത്തി കടത്തിയത്.


ഡൽഹി കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ കുടിയേറ്റക്കാരെ ബിഎസ്എഫിന് കൈമാറിയത്. രേഖകളില്ലാത്ത ബംഗ്ലാദേശി, രോഹിം​ഗ്യൻ അഭയാർഥികളെ പരിശോധിച്ച് അറസ്റ്റ് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഡൽഹി പൊലീസ് പറഞ്ഞു. രാജ്യത്ത് ദിവസവേതന തൊഴിലാളികളായി കഴിഞ്ഞവരാണ് നാടുകടത്തിയവരിലധികവും. അത്യാവശ്യ സാധനങ്ങൾപോലും എടുക്കാൻ അനുവദിക്കാതെയാണ് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ അറസ്റ്റുചെയ്തത്. വിദേശപൗരരെന്ന്‌ കണ്ടെത്തുന്നവരെ അതിർത്തി തള്ളിവിടുമെന്ന്‌ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ പ്രഖ്യാപിച്ചു. ആളുകളെ കൂട്ടത്തോടെ അതിർത്തി തള്ളിവിടുന്നതിൽ ആശങ്ക അറിയിച്ച്‌ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്ക്‌ കത്തയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home