ഓസ്‌കറില്‍ വോട്ടുചെയ്യാന്‍ കമല്‍ ഹാസന്‍

ചെന്നൈ
: ഇത്തവണത്തെ ഓസ്‌കര്‍ ജേതാക്കളെ നിശ്ചയിക്കാന്‍ വോട്ട് ചെയ്യാന്‍ കമൽ ഹാസൻ ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് ഏഴ് പേർക്ക് ക്ഷണം. നടന്‍ ആയുഷ്‌മാന്‍ ഖുറാന, സംവിധായിക പായല്‍ കപാഡിയ, ഡോക്യുമെന്ററി സംവിധായിക സ്‌മൃതി മുദ്ര, ഛായാഗ്രാഹകന്‍ രണബീർ ദാസ്, വസ്‌ത്രാലങ്കാര വിദഗ്ധ മാക്‌സിമ ബസു, കാസ്റ്റിങ് ഡയറക്‌ടര്‍ നന്ദിനി ശ്രീകെന്ത് എന്നിവരും ഓസ്‌കര്‍ ജൂറിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
2025ലെ ഓസ്‌കര്‍ നിര്‍ണയ സമിതിയിലേക്കാണ് ഇവരെ തെരഞ്ഞെടുത്തത്.
ഇത്തവണ പുരസ്‌കാര നിര്‍ണയ സമിതിയിലേക്ക് ആഗോളതലത്തില്‍ 534 ചലച്ചിത്രപ്രതിഭകളെ കൂടി അക്കാദമി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 15നാണ് പുരസ്‌കാര പ്രഖ്യാപനം. 2023ല്‍ ഓസ്‌കര്‍ പുരസ്‌കാരനിര്‍ണയ സമിതിയില്‍ തമിഴ് നടന്‍ സൂര്യ ഉള്‍പ്പെട്ടിരുന്നു.









0 comments