തകർത്തത് ഇന്ത്യ നേരത്തെ നോട്ടമിട്ട ഒൻപത് കേന്ദ്രങ്ങൾ

pak9
avatar
സ്വന്തം ലേഖകൻ

Published on May 07, 2025, 12:38 PM | 2 min read

ഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂർ എന്ന പേരിൽ നടത്തിയ സംയുക്ത സൈനിക ആക്രമണത്തിൽ പാകിസ്ഥാനിലെയും അധീന കശ്മീരിലെയും ഒൻപത് കേന്ദ്രങ്ങളിലാണ് ബോംബ് വർഷിച്ചത്. ഈ ഒൻപത് കേന്ദ്രങ്ങളും നേരത്തെ തന്നെ ഭീകരരുടെ താവളങ്ങൾ എന്ന നിലയ്ക്കും പ്രധാന പരിശീലന കേന്ദ്രങ്ങൾ എന്ന നിലയ്ക്കും ഇന്ത്യയുടെ രഹസ്യാന്വേഷണ വലയത്തിലുള്ളവയാണ്.


പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. പഹൽഗാം ആക്രമണം നടന്ന് പതിനാറാം ദിവസം വിജയകരമായ തിരിച്ചടി. എട്ട് പ്രദേശങ്ങളിലായി ഇന്ത്യ 24 ആക്രമണങ്ങൾ നടത്തിയതായി പാകിസ്ഥാൻ ആരോപിച്ചു. പാകിസ്ഥാനിലെ നാലിടത്തും പാക് അധീന കശ്മീരിലെ അഞ്ചിടങ്ങളിലുമായി ഒമ്പതിടങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. അതിസൂക്ഷ്മ ശസ്ത്രക്രിയ പോലെ പ്രിസിഷൻ അറ്റാക്കാണ് വിജയകരമാക്കിയത്


1971ന് ശേഷം മൂന്ന് സേനകളേയും സജ്ജമാക്കി ഇന്ത്യ നടത്തുന്ന സൈനിക നടപടി കൂടിയാണിത്. തിരിച്ചടിയില്‍ പാക് സൈനിക ആസ്ഥാനങ്ങളെ ലക്ഷ്യം വെച്ചില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.


ഇന്ത്യ നടത്തിയ തിരിച്ചടിയിൽ എട്ടുപേർ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേൽക്കയും ചെയ്തതായി പാക് സൈന്യത്തിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമായ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് ഷരീഫ് പ്രസ്താവിച്ചു. രണ്ടു പേരെ കാണാതായതായും പാക് ഐടി മന്ത്രിക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് ഷരീഫ് അറിയിച്ചു.




ക്രമണത്തിന് ഇന്ത്യ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്രധാനമായത് ഭീകരസംഘടനയായ മസൂദ് അസര്‍ നയിക്കുന്ന ജെയിഷ്-ഇ-മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരാണ്. പാക് പഞ്ചാബിലാണ് ബഹാവല്‍പുർ. ലാഹോറില്‍ നിന്ന് 40 കിലോമീറ്റർ ദൂരത്തിലാണ് മുരിഡ്‌കേ. ലഷ്‌കറെ തൊയ്ബ വിങ്ങായ ജമാഅത്ത് ഉദ് ദവയുടെ പരിശീലന കേന്ദ്രമാണിത്. 200 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മുരിഡ്‌കേയില്‍ കായിക പരിശീലന കേന്ദ്രം, പഠനകേന്ദ്രം, സംഭരണ കേന്ദ്രം എന്നിയുള്‍പ്പെടുന്നതായാണ് വിവരം.


പാക് അധീന കശ്മീരിലാണ് കോട്‌ലി. രജൌരി, പൂഞ്ച് മേഖലകളിൽ ആക്രമണങ്ങൾക്ക് ഭീകരര്‍ താവളമായി ഉപയോഗിക്കുന്നത് ഗുല്പുമർ ആണ്. സവായ് എന്ന പ്രദേശം വടക്കൻ കശ്മീരിലാണ്. സർജാൽ, ബർനാല പ്രദേശങ്ങളും നുഴഞ്ഞു കയറ്റക്കാരുടെ താവളങ്ങളായി കണ്ടെത്തിയ പ്രദേശങ്ങളാണ്. സിലാല്കോ്ട്ടിന് സമീപത്തെ മെഹ്‌മൂന ക്യാമ്പ് ഹിസ്ബുള്‍ മുജാഹിദീന്റെ കേന്ദ്രമാണ്.

 

ഓപ്പറേഷൻ സിന്ദൂർ പ്രഹരം നൽകിയ കേന്ദ്രങ്ങൾ

 

1. Markaz Subhan Allah, Bahawalpur - JeM

2. Markaz Taiba, Muridke - LeT

3. Sarjal, Tehra Kalan - JeM

4. Mehmoona Joya, Sialkot - HM

5. Markaz Ahle Hadith, Barnala - LeT

6. Markaz Abbas, Kotli - JeM

7. Maskar Raheel Shahid, Kotli - HM

8. Shawai Nalla Camp, Muzaffarabad - LeT

9. Syedna Bilal Camp, Muzaffarabad - JeM


9 targets operation sindoor


2019 ഫെബ്രുവരി 14 ന് പുൽവാമയിൽ 40 ഇന്ത്യൻ സൈനികരെ പാക് ഭീകരർ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ബാലോകോട്ടിലെ ഭീകരവാദി കേന്ദ്രങ്ങളെ ഇന്ത്യ തകർക്കുകയുണ്ടായി. 12 ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യ അന്ന് മറുപടി നൽകിയത്.


ലക്ഷ്യം ഭേദിച്ചത് റാഫേൽ വിമാനങ്ങൾ


സ്കാൽപ് മിസൈലുകളും ഹാമ്മർ ബോംബുകളുമാണ് ഇന്ത്യ പ്രധാനമായും ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ട്. റഫാലില്‍നിന്നു തൊടുക്കുന്നവയാണ് സബ്‌സോണിക്ക് സ്‌കാല്‍പ് മിസൈലുകൾ. 450 കിലോ പോര്‍മുന വഹിച്ച് 300 കിലോമീറ്റര്‍ ദൂരത്തിൽ സമുദ്രനിരപ്പിൽനിന്ന് 4,000 മീറ്റർ ഉയരത്തിലുള്ള ലക്ഷ്യങ്ങളിൽ വരെ  സ്കാൽപ് മിസൈലുകൾക്ക് ചെന്നെത്താൻ കഴിയും.


70 കിലോമീറ്റർ വരെ ചെന്നെത്തി നാശം വിതയ്ക്കാൻ ശേഷിയുള്ളവയാണ് ഹാമ്മറുകൾ എന്ന വിളിപ്പേരുള്ള ഹൈലി എജൈൽ മോഡുലാര്‍ അമ്യുണിഷന്‍ എക്‌സറ്റന്‍ഡഡ് റേഞ്ച്. 125 കിലോഗ്രാം മുതൽ 1000 കിലോഗ്രാം വരെ ഭാരമുള്ള സാധാരണ ബോംബുകളിൽ ഘടിപ്പിക്കാവുന്ന ഒരു മോഡുലാർ കിറ്റാണ് യഥാർത്ഥത്തിൽ ഇത്. ജിപിഎസ്, ഇൻഫ്രാറെഡ്– ലേസർ രശ്മികൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യത്തിലെത്തിക്കും.


റാഫേല്‍ വിമാനങ്ങളില്‍ ഒരേസമയം ആറ് ഹാമ്മറുകൾ വരെ വഹിക്കാനാകും. ശത്രു രാജ്യത്തിന്റെ റഡാറുകളെ നിശ്ചലമാക്കിയും മിസൈലുകളെ വഴിതിരിച്ച് വിട്ടും ആണവമിസൈലുകൾ വരെ ലക്ഷ്യങ്ങളിൽ എത്തിക്കാൻ ഇവയ്ക്ക് കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Home