ഒമ്പതാം ക്ലാസിൽ പുസ്‌തകം തുറന്ന് പരീക്ഷയെഴുതാം ; സിബിഎസ്‌ഇ അംഗീകാരം

ന്യൂഡൽഹി
അടുത്ത അധ്യയന വർഷം മുതൽ ഒമ്പതാം ക്ലാസിൽ പുസ്‌തകം തുറന്ന് പരീക്ഷ എഴുതാൻ അനുമതി നൽകുന്ന ‘ഓപ്പൺ ബുക്ക് എക്‌സാം’ രീതി നടപ്പാക്കാനൊരുങ്ങി സിബിഎസ്‌ഇ. നിർദേശത്തിന് സിബിഎസ്‌ഇ ഗവേണിങ് ബോഡി ജൂണിൽ അംഗീകാരം നൽകിയിരുന്നു. ഭാഷ, ഗണിതം, ശാസ്‌ത്രം, സാമൂഹിക ശാസ്‌ത്രം തുടങ്ങി പ്രധാന വിഷയങ്ങളിൽ മൂന്ന് ഘട്ടങ്ങളിലുമുള്ള എഴുത്തുപരീക്ഷകളാണ് ഇൗ രീതിയിൽ നടത്തുക. പരീക്ഷയ്‌ക്ക് പാഠപുസ്‌തകം, ക്ലാസ് നോട്ട്, അല്ലെങ്കിൽ ലൈബ്രറി പുസ്‌തകം എന്നിവ ഉപയോഗിക്കാം.
ഓർമശക്തിക്ക് പകരം വിദ്യാർഥികളുടെ ആശയസംവേദനശേഷിയും വിശകലനശേഷിയും പ്രയോഗിക ബുദ്ധിയുമാകും വിലയിരുത്തുക. 2014ൽ സിബിഎസ്‌ഇ ഒമ്പത്, പ്ലസ് വൺ ക്ലാസുകളിൽ ‘ഓപ്പൺ ബുക്ക് എക്‌സാം’ നടപ്പിലാക്കിയെങ്കിലും വിമർശനാത്മക ബുദ്ധിയിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉപേക്ഷിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള സ്‌കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് 2023ന് അനുസൃതമായാണ് പുതിയ മാറ്റം.









0 comments