ഒറ്റ തെരഞ്ഞെടുപ്പ്‌ 2034ൽ സാധ്യമെന്ന്‌ ജെപിസി ചെയർമാൻ

pp choudhary
avatar
സ്വന്തം ലേഖകൻ

Published on Jun 10, 2025, 12:01 AM | 1 min read

ന്യൂഡൽഹി: ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ രാജ്യത്ത്‌ ഒന്നിച്ച്‌ നടത്താനുള്ള ആദ്യ അവസരം 2034ൽ ആയിരിക്കുമെന്ന്‌ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററികാര്യ സമിതി (ജെപിസി) ചെയർമാൻ പി പി ചൗധരി പറഞ്ഞു. തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനായി കൂടുതൽ വ്യവസ്ഥ ബില്ലുകളിൽ ഉൾചേർക്കേണ്ടി വരുമെന്ന്‌ ബിജെപി എംപി കൂടിയായി ചൗധരി ദേശീയ മാധ്യമത്തോട്‌ പറഞ്ഞു. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ബില്ലുകൾ 2024 ഡിസംബറിലാണ്‌ അവതരിപ്പിച്ചത്‌. തുടർന്ന്‌ ജെപിസിയുടെ പരിഗണനയ്‌ക്ക്‌ വിട്ടു. കൂടിയാലോചനകൾക്കായി നിലവിൽ ഉത്തരാഖണ്ഡും മഹാരാഷ്‌ട്രയും മാത്രമാണ്‌ ജെപിസി സന്ദർശിച്ചത്. രാജ്യവ്യാപക കൂടിയാലോചനകൾ അടുത്ത രണ്ടര വർഷ കാലയളവിൽ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home