ഒരേയാൾ ഒരേ തസ്തികയിൽ ഒരേ സമയം ആറ് ജില്ലയിൽ- ഒമ്പത് വർഷം; വിശദീകരിക്കാനാവാതെ യുപി ആരോഗ്യ വകുപ്പ്

ലഖ്‌നൗ: ഉത്തർപ്രദേശ് ആരോഗ്യവകുപ്പിൽ ഒരു വ്യക്തി വ്യത്യസ്ത പേരുകളിൽ ഒരേ സമയം ജോലി ചെയ്തത് ആറ് ജില്ലകളിൽ. ഒമ്പത് വർഷത്തോളം കോടികൾ ശമ്പളമായി കൈപ്പറ്റുകയും ചെയ്തു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിച്ച് ആറ് പേരുകളിൽ ഒരേ സമയം ജോലി ചെയ്തു. ഇത്രയും വർഷത്തോളം ജോലി ചെയ്ത വകയിൽ 4.5 കോടി രൂപ ശമ്പളമായി തട്ടിയെടുക്കുകയും ചെയ്തു. ഇത്രയും കാലം ഇല്ലാത്ത വ്യക്തി ജോലിയിൽ തുടന്നിട്ടും അധികാരികൾക്ക് കണ്ടെത്താനായില്ല. മാത്രമല്ല എക്സ്-റേ ടെക്നീഷ്യൻ എന്ന ആവശ്യ വിഭാഗത്തിലാണ് ആൾമാറാട്ടം നടത്തി തുടർന്നത്.
ഉത്തർ പ്രദേശ് ആരോഗ്യവകുപ്പിലെ ദയനീയമായ സാഹചര്യം പുറത്തു കൊണ്ടുവരുന്ന കണ്ടെത്തൽ രാഷ്ട്രീയ വിവാദവുമായി മാറിയിരിക്കയാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പി സർക്കാരിന്റെ കാലത്താണ് നിയമനം നടന്നത് എന്ന് വാദിച്ച് ജയിക്കാനാണ് ഇപ്പോൾ ശ്രമം. കർശന നടപടി ഉറപ്പാക്കാൻ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ ബ്രജേഷ് പഥക്കിന് നിർദ്ദേശം നൽകിയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്.
2016-ൽ, യുപി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (UPSSSC) എക്സ്-റേ ടെക്നീഷ്യൻ തസ്തികകളിലേക്ക് 403 പേരെ തിരഞ്ഞെടുത്തിരുന്നു. ആഗ്ര സ്വദേശിയായ അർപിത് സിങും ഇതിൽ ഉൾപ്പെട്ടിരുന്നു. ആഗ്രയിൽ ഇദ്ദേഹം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇതേ നിയമന ഉത്തരവും വ്യത്യസ്തമായ ആധാറിന്റെ പകർപ്പും ഉപയോഗിച്ച് ആറ് പേരുകളിൽ കൂടി വിവിധ ജില്ലകളിൽ ജോലിയിൽ പ്രവേശിച്ചു എന്നാണ് കേസ്.
മാനവ് സമ്പദ പോർട്ടൽ നിലവിൽ വന്നപ്പോൾ ഓൺലൈൻ ഡാറ്റയിൽ പൊരുത്തക്കേട് കണ്ടെത്തിയാണ് സംഭവം തിരിച്ചറിഞ്ഞത് തന്നെ. ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്നത്. ആറ് ജില്ലകളിലായി എക്സ്-റേ ടെക്നീഷ്യന്മാരായി ജോലി ചെയ്തു. വ്യാജൻമാരായ ഓരോരുത്തരും പ്രതിമാസം 69,595 രൂപ ശമ്പളം കൈപ്പറ്റി.
അന്വേഷണ ഉദ്യോഗസ്ഥർ. ആറ് ജില്ലകളിൽ നിന്നുമുള്ള സർവീസ് ഫയലുകളും നിയമന ഉത്തരവുകളും ശേഖരിച്ചുവരികയാണെന്ന് ഡിസിപി (വെസ്റ്റ് സോൺ) വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.









0 comments