സ്വത്ത് തർക്കം; ഹരിയാനയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു

സോനിപത്ത്: ഹരിയാനയിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു. സോനിപത്ത് ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് ഭൂമി തർക്കത്തെ തുടർന്ന് ബിജെപിയുടെ മുണ്ട്‌ലാന മണ്ഡൽ പ്രസിഡന്റായ സുരേന്ദ്ര ജവഹറിനെ വെടിവച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 9:30 ഓടെ ജവഹർ ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം. അയൽക്കാരൻ മൂന്ന് തവണ സുരേന്ദ്ര ജവഹറിനു നേരെ വെടിയുതിർക്കുകയായിരുന്നു.
പൊലീസ് പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയുടെ അമ്മായിയിൽ നിന്ന് ജവഹർ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ജവഹർ ഭൂമിയിൽ കാലുകുത്തരുതെന്ന് പ്രതി മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, വെള്ളിയാഴ്ച രാത്രി ജവഹർ സ്ഥലം വൃത്തിയാക്കാൻ സ്ഥലത്തെത്തിയപ്പോൾ പ്രതി വെടിവയ്ക്കുകയായിരുന്നു.
"അവൻ എന്നെ കൊന്നു" എന്ന് നിലവിളിച്ചുകൊണ്ട് ബിജെപി നേതാവ് ഒരു കടയിലേക്ക് ഓടിക്കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. തുടർന്നായിരുന്നു വെടിവെപ്പ്. ഗുരുതരമായി പരിക്കേറ്റ ജവഹർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു









0 comments