print edition കശ്‌മീരികളെ മുഴുവൻ തീവ്രവാദികളാക്കരുത്: ഒമർ അബ്‌ദുള്ള

ശ്രീനഗർ
ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്‌മീരികളെ മുഴുവൻ തീവ്രവാദികളാക്കാനുള്ള ശ്രമം ആശങ്കപ്പെടുത്തുന്നതായി ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള. ഭീകരാക്രമണത്തിലേക്ക് നയിച്ചത് കനത്ത സുരക്ഷാവീഴ്‌ചയാണ്.
സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ശിക്ഷിക്കണം. ജമ്മുകശ്‌മീരിലെ ജനങ്ങൾ എല്ലാവരും തീവ്രവാദികളല്ല, തീവ്രവാദികളുമായി ബന്ധം പുലർത്തുന്നവരുമല്ല. ഇൗ നാട്ടിലെ ശാന്തിയും സമാധാനവും സാഹോദര്യവും തകർക്കുന്ന ചിലരുണ്ട്. പക്ഷേ, ആ ആശയത്തിന്റെ പേരിൽ എല്ലാ കശ്‌മീരി മുസ്‌ലീങ്ങളെയും തീവ്രാദികളാക്കരുത്– ഒമർ പറഞ്ഞു.









0 comments