സ്ഥിതിഗതികൾ വിലയിരുത്താൻ ഒമർ അബ്‌ദുള്ള റോഡ് മാർഗം ജമ്മുവിലേക്ക്

ഒമർ അബ്ദുള്ള. PHOTO: X/Omar Abdullah
ജമ്മു: ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പാക് ആക്രമണം നടന്ന ജമ്മുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനായി മുഖ്യമന്ത്രി റോഡ് മാർഗം ജമ്മുവിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയോടെയാണ് സ്ഥലത്ത് പാകിസ്ഥാന്റെ ഡ്രോൺ ആക്രമണശ്രമം ഉണ്ടായത്. ഈ ആക്രമണത്തെ ഡ്രോണുകളും മിസൈലുകളുമുപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാന്റെ ആക്രമണശ്രമം പരാജയപ്പെട്ട ജമ്മു നഗരത്തിലെയും പ്രദേശത്തിന്റെ മറ്റ് ഭാഗങ്ങളിലെയും സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുവിലേക്ക് വണ്ടിയോടിച്ച് പോകുന്നു എന്ന് ഒമർ അബ്‌ദുള്ള എക്‌സിലൂെടെ അറിയിച്ചു. ഇന്ത്യൻ പതാക കെട്ടിയ വാഹനത്തിന്റെ ചിത്രവും മുഖ്യമന്ത്രി എക്‌സിൽ പങ്കുവച്ചിട്ടുണ്ട്.
വ്യാഴം രാത്രി ഡ്രോൺ ആക്രമണത്തിനു മുതിർന്ന പാകിസ്ഥാന് ഇന്ത്യ ശക്തമായി മറുപടി നൽകി. ഇസ്ലാമാബാദും തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിച്ചു. ജമ്മുവിലും പഞ്ചാബിലും വിമാനത്താവളങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ട പാക് വിമാനങ്ങളും മിസൈലുകളും ഇന്ത്യ വെടിവെച്ചിട്ടിരുന്നു.









0 comments