ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ വീട് ഇടിച്ചുനിരത്തി യുപി സര്‍ക്കാര്‍

വാരണാസി (യുപി)
രാജ്യം പത്മശ്രീ നല്കി ആദരിച്ച ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെ കുടുംബ വീട് ബിജെപി സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ഞായറാഴ്‌ച ബുള്‍ഡോസറുകളുപയോഗിച്ച് 13 വീടുകളാണ് തകര്‍ത്തത്. വാരണാസി കോര്‍ട്ട് റോഡ് മുതൽ സന്ദ വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. നഷ്‌ടപരിഹാരം നൽകിയെന്നും ഒഴിയാൻ നോട്ടീസ് നൽകിയെന്നും അധികൃതര്‍ അവകാശപ്പെട്ടു.
1980ലെ മോസ്‍കോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ സ്വര്‍ണമെഡൽ നേട്ടത്തിൽ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഷാഹിദ്. 1986ൽ പത്മശ്രീ ലഭിച്ചു. 2016 ജൂലൈ 20നാണ് അന്തരിച്ചത്. കുടുംബത്തിന് മറ്റെവിടെയും വീടില്ലെന്നും എങ്ങോട്ടുപോകുമെന്ന് അറിയില്ലെന്നും ഷാഹിദിന്റെ ബന്ധു പ്രതികരിച്ചു.









0 comments