പേപ്പർ ബാലറ്റിലേയക്ക്‌ മടങ്ങില്ല: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ

rjiv kumar chief election commissioner
വെബ് ഡെസ്ക്

Published on Jan 07, 2025, 08:43 PM | 1 min read

ന്യൂഡൽഹി> പേപ്പർ ബാലറ്റ്‌ ഉപയോഗിച്ചുള്ള വോട്ടെടുപ്പിലേയ്‌ക്ക്‌ തിരിച്ചുപോക്കില്ലെന്നും ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾക്കെതിരായ പരാതികൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ രാജീവ്‌കുമാർ. ഇവിഎമ്മുകൾ ഹാക്ക്‌ ചെയ്യാനാവില്ല. ഇതുസംബന്ധിച്ച്‌ ഉയർന്ന ആക്ഷേപങ്ങൾ പരിശോധിച്ച്‌ സംശയനിവൃത്തി വരുത്തിയതാണ്‌. രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ 42 പ്രാവശ്യമെങ്കിലും ഇവിഎമ്മുകളുടെ ആധികാരികത ശരിവച്ചിട്ടുണ്ടെന്നും രാജീവ്‌കുമാർ പറഞ്ഞു.


വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളും ഇവിഎമ്മുകളുടെ ആധികാരികതയ്‌ക്ക്‌ തെളിവാണ്‌. വ്യത്യസ്‌ത രാഷ്‌ട്രീയ പാർടികളാണ്‌ ഓരോ സംസ്ഥാനത്തും വിജയിക്കുന്നത്‌–-രാജീവ്‌കുമാർ അവകാശപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home