അസമിൽ വെള്ളപ്പൊക്കം; മൂന്ന് പേർകൂടി മരിച്ചതായി റിപ്പോർട്ട്

ഗുവാഹത്തി: അസമിൽ വെള്ളപ്പൊക്കത്തിൽ മൂന്ന് പേർ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ മരണസംഖ്യ എട്ടായി. ഞായറാഴ്ച രാവിലെ അരുണാചൽ പ്രദേശിൽ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.
അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എഎസ്ഡിഎംഎ) ഞായറാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ കിഴക്കൻ അസമിലെ ലഖിംപൂരിൽ ഒരാളും, ഗോലാഘട്ടിൽ രണ്ട് പേരും മരിച്ചതായാണ് പറയുന്നത്. ഇതോടെ, വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി അസമിൽ മരിച്ചവരുടെ എണ്ണം 11 ആയി.
അസമിലെ 14 ജില്ലകളിലായി 58,000 ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. നഗരങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു.









0 comments