വെടിനിർത്തൽ ധാരണയ്‌ക്ക് ‘എക്‌സ്‌പയറി ഡേറ്റ്’ ഇല്ല: സൈന്യം

ന്യൂഡൽഹി
ഇന്ത്യ–പാകിസ്ഥാൻ വെടിനിർത്തൽ ധാരണയ്‌ക്ക് ‘എക്‌സ്‌പയറി ഡേറ്റ്’ (കാലാവധി ) നിശ്‌ചയിച്ചിട്ടില്ലെന്ന് സൈന്യം. വെടിനിർത്തൽ ധാരണയുടെ കാലാവധി ഞായറാഴ്‌ച തീരുമെന്നും അന്ന് ഡിജിഎംഒ തലത്തിൽ ചർച്ചയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ‘ഞായറാഴ്‌ച ഡിജിഎംഒ തല ചർച്ചയില്ല. 12ന് നടന്ന ചർച്ചയിൽ സംഘർഷങ്ങൾക്ക് വിരാമമിടാൻ തീരുമാനിച്ചിരുന്നു. അതിന് എക്‌സപയറി ഡേറ്റ് നിശ്‌ചയിച്ചിട്ടുമില്ല’–- കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ‘എഎൻഐ’ റിപ്പോർട്ട് ചെയ്‌തു.
12ന് നടന്ന ഡിജിഎംഒ തല ചർച്ചയിൽ വെടിനിർത്തൽ തുടരാനും ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾ പരമാവധി ഒഴിവാക്കാനും ഇരുപക്ഷവും തീരുമാനിച്ചിരുന്നു. അതിർത്തിപ്രദേശങ്ങളിലെ സൈനികരുടെ എണ്ണവും മറ്റും ഘട്ടംഘട്ടമായി കുറയ്‌ക്കാനും ധാരണയായി.









0 comments