‘മുസ്ലിം കമീഷണർ’ പരാമർശം ; വിദ്വേഷരാഷ്‌ട്രീയത്തിന്റെ ഭാഗമെന്ന് എസ് വൈ ഖുറേഷി

ന്യൂഡൽഹി : ബിജെപി എംപി നിഷികാന്ത് ദുബെയുടെ ‘മുസ്ലിം കമീഷണർ’ അധിക്ഷേപത്തിന് മറുപടിയുമായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ് വൈ ഖുറേഷി. തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനുള്ള വിഭവം മാത്രമാണ് ചിലർക്ക് മതസ്വത്വമെന്ന് ഖുറേഷി പ്രതികരിച്ചു. ഒരു വ്യക്തിയെ അയാളുടെ കഴിവും സംഭാവനകളുംകൊണ്ട് അംഗീകരിക്കുന്ന ഇന്ത്യയെന്ന ആശയത്തിലാണ് തന്റെ വിശ്വാസമെന്നും ഖുറേഷി പറഞ്ഞു.
വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രസർക്കാരിനുള്ളതെന്ന് വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഖുറേഷി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഖുറേഷി മുസ്ലിം കമീഷണറായിരുന്നുവെന്ന് ദുബെ അപഹസിച്ചത്.
ഖുറേഷി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറായിരിക്കെയാണ് ജാർഖണ്ഡിൽ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ വ്യാപകമായി വോട്ടർപട്ടികയിൽ ഇടംനേടിയതെന്നും ദുബെ ആരോപിച്ചു. 2010 ജൂലൈ മുതൽ 2012 ജൂൺ വരെ ഖുറേഷിയായിരുന്നു ഇന്ത്യയുടെ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ.









0 comments