റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വാണിജ്യ പരിഗണനകൾ കണക്കിലെടുത്താണ് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നത്. വിലനിരക്ക്, ചരക്കുനീക്കത്തിനുള്ള സൗകര്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കും. ഇന്ത്യക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെലവുളളതും കൂടുതൽ വിദേശനാണ്യം ചെലവഴിക്കുന്നതും ക്രൂഡോയിലിന് വേണ്ടിയാണ്. അതുകൊണ്ട് സംശയമില്ലാതെ റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും– ചാനൽ അഭിമുഖത്തിൽ അവർ പറഞ്ഞു.
അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവയുടെ പ്രത്യാഘാതം ഒരുപരിധിവരെ പുതിയ ജിഎസ്‌ടി പരിഷ്‌കരണത്തിലൂടെ നികത്താനാകും. അതോടൊപ്പം യുഎസ് തീരുവ ആഘാതം സൃഷ്ടിക്കുന്ന മേഖലകളെ സഹായിക്കാനുള്ള നടപടികളുമുണ്ടാകും– നിർമല പറഞ്ഞു.









0 comments