പത്രങ്ങളുടെ വാഹനം തടഞ്ഞ് പഞ്ചാബ് പൊലീസ്; സർക്കാർ വിരുദ്ധ വാർത്ത പ്രചരിക്കാതിരിക്കാനെന്ന് ആക്ഷേപം

ന്യൂഡൽഹി:സർക്കാർ വിരുദ്ധ വാർത്ത പ്രചരിക്കുന്നത് തടയാൻ ദിനപ്പത്രങ്ങൾ കൊണ്ടുപോയ വാഹനങ്ങൾ തടഞ്ഞ് പഞ്ചാബ് പൊലീസ്. ഗുർദാസ്‌പുർ, പട്യാല, അമൃത്‌സർ, ഹോഷിയാർപുർ എന്നീ ജില്ലകളിൽ പത്രവിതരണം പൂർണമായും സ്‌തംഭിച്ചു. ശനി അർധരാത്രി മുതൽ ഞായർ പുലർച്ചവരെ എഎപി സർക്കാരിന്റെ പൊലീസ് നടപടി തുടർന്നു. ചിലയിടത്ത് വാഹനങ്ങൾ പിടിച്ചെടുത്തു.
വഴിയരികിൽ പത്രക്കെട്ടുകൾ ഇറക്കിവച്ച് നടത്തിയ പരിശോധമൂലം വിതരണം വൈകി. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി ഭാഗവന്ത് മൻ ചണ്ഡീഗഡിൽ സെവൻ സ്റ്റാർ വസതി നൽകിയെന്ന് പ്രതിപക്ഷം ശനിയാഴ്‌ച ആരോപിച്ചിരുന്നു.
ചില്ലുകൊട്ടാരം 2.0 എന്നായിരുന്നു ആക്ഷേപം. ഇൗ വാർത്ത തടയാനാണ് എഎപി സർക്കാർ ശ്രമിച്ചതെന്ന് കോൺഗ്രസ്, ബിജെപി, ശിരോമണി അകാലിദൾ തുടങ്ങിയ പാർടികൾ വിമർശിച്ചു. തീവ്രവാദ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായാണ് വാഹനങ്ങൾ തടഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം.









0 comments