മുംബൈ എയർപോർട്ടിൽ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം

പ്രതീകാത്മകചിത്രം
മുംബൈ : മുംബൈ എയർപോർട്ടിൽ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിലെ വിമാനത്താവളത്തിന്റെ ശുചിമുറിയിലാണ് വേസ്റ്റ്ബിന്നിൽ കിടക്കുന്ന നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വ രാത്രിയായിരുന്നു സംഭവം. അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ഏറെ അശങ്കയുളവാക്കി.
കുഞ്ഞിനെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മുംബൈ സാഹർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.









0 comments