ഛത്തീസ്ഗഡിൽ 30 മാവോയിസ്റ്റുകളെ വധിച്ചു, കൊല്ലപ്പെട്ടവരിൽ നംബാല കേശവറാവുവും

ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ 30 മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള മാവോവാദികളെയാണ് ഏറ്റുമുട്ടലില്‍ വധിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിയാരുന്നു നക്സലുകൾ കൊല്ലപ്പെട്ടതെന്ന് ഛത്തീസ്ഗഢ് ഉപമുഖ്യമന്ത്രി വിജയ് ശർമ പറഞ്ഞു.
നാരായണ്‍പുര്‍, ബിജാപുര്‍, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആര്‍ജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയായിരുന്നു. 1970 മുതല്‍ നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
ജില്ലാ റിസർവ് ഗാർഡും നക്സലുകളും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. നാരായൺപൂർ ബീജാപൂർ ദന്ദേവാഡ എന്നിവിടങ്ങളിലെ സുരക്ഷാ സേനയു ഏറ്റുമുട്ടലിൽ പങ്കെടുത്തു.









0 comments