ബിജെഡി അധ്യക്ഷനായി വീണ്ടും നവീൻ പട്നായിക്

ഭുവനേശ്വർ : ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷനായി വീണ്ടും നവീൻ പട്നായിക് ചുമതലയേറ്റു. ഒമ്പതാം തവണയാണ് നവീൻ പട്നായിക് പാർടി അധ്യക്ഷനായി ചുമലയേൽക്കുന്നത്. ഭുവനേശ്വർ ശംഖ ഭവനിലെ പാർടി ആസ്ഥാനത്ത് നടന്ന സ്റ്റേറ്റ് കൗൺസിൽ മീറ്റിങ്ങിലാണ് പട്നായിക്കിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് വരണാധികാരി പി കെ ദേബ് പറഞ്ഞു. അധ്യക്ഷസ്ഥാനത്തേക്ക് നവീന്‍ പട്നായിക് മാത്രമായിരുന്നു സ്ഥാനാര്‍ഥി.
2000 മാർച്ച് 5 മുതൽ 2024 ജൂൺ 12 വരെ തുടർച്ചയായി 24 വർഷമായി ഒഡീഷ മുഖ്യമന്ത്രിയായിരുന്നു. കഴിഞ്ഞ തെരഞ്ഞടുപ്പിൽ അധികാരം നഷ്ടപ്പെട്ടു.
355 അംഗ സംസ്ഥാന കൗൺസിലിനെയും 80 അംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തതായും പി കെ ദേബ് അറിയിച്ചു. 1997-ൽ ജനതാദൾ പിളർപ്പിനെ തുടർന്ന് ബിജു ജനതാദൾ എന്ന പാർട്ടി രൂപീകരിച്ച നവീൻ ആറ് തവണ നിയമസഭാംഗം, മൂന്ന് തവണ ലോക്സഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പിതാവും മുൻ മുഖ്യമന്ത്രിയായിരുന്ന ബിജു പട്നായിക്കിന്റെ പേരിൽ ബിജെഡി രൂപീകരിച്ച നവീൻ തന്നെയാണ് 27 വർഷമായി പാർടി അധ്യക്ഷനും.









0 comments