രാജ്യവ്യാപക എസ്‌ഐആർ; തെരഞ്ഞെടുപ്പ്‌ കമീഷൻ നിർണായക വാർത്താസമ്മേളനം നാളെ

Election Commission.jpg
വെബ് ഡെസ്ക്

Published on Oct 26, 2025, 10:34 PM | 1 min read

ന്യ‍ൂഡൽഹി: ബിഹാർ മാതൃകയിൽ രാജ്യവ്യാപകമായി വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപ്പാക്കുന്നതിന്റെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ തിങ്കളാഴ്‌ച്ച തെരഞ്ഞെടുപ്പ്‌ കമീഷന്റെ നിർണായക വാർത്താസമ്മേളനം. തിങ്കളാഴ്‌ച്ച പകൽ 4.15ന്‌ വിഗ്യാൻഭവനിലാണ്‌ വാർത്താസമ്മേളനം.


നവംബർ ആദ്യം മുതൽ ഘട്ടംഘട്ടമായി രാജ്യവ്യാപകമായി എസ്‌ഐആർ നടപ്പാക്കാനാണ്‌ തെരഞ്ഞെടുപ്പ്‌കമീഷന്റെ പദ്ധതി. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ്‌ അടുത്ത സംസ്ഥാനങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുന്നത്‌. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ്‌ നടക്കുന്ന, നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപടികൾ കൂടി നടത്തുന്നത്‌ പ്രയാസകരമാകുമെന്നതിനാൽ അത്തരം സംസ്ഥാനങ്ങളിൽ പിന്നീടുള്ള ഘട്ടങ്ങളിലാകും എസ്‌ഐആർ നടപ്പാക്കുകയെന്ന്‌ തെരഞ്ഞെടുപ്പ്‌കമീഷൻ വൃത്തങ്ങൾ പറഞ്ഞു.


നേരത്തെ, എസ്‌ഐആർ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ്‌ കമീഷൻ സംസ്ഥാന ചീഫ്‌ ഇലക്‌ടറൽ ഓഫീസർമാരുടെ (സിഇഒ) യോഗം വിളിച്ചുചേർത്തിരുന്നു. കേരളത്തിലും അസമിലും എസ്‌ഐആർ മാറ്റിവെക്കണമെന്ന്‌ ഇ‍ൗ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിൽ പിന്നീട്‌ അന്തിമതീരുമാനം അറിയിക്കാമെന്നാണ്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ നിലപാടെടുത്ത്‌.



deshabhimani section

Related News

View More
0 comments
Sort by

Home