print edition നാഷണൽ ഹെറാൾഡ് കുറ്റപത്രം : ഉത്തരവ് 29ന്

ന്യൂഡൽഹി
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ പ്രതികളായ നാഷണൽ ഹെറാൾഡ് കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം സ്വീകരിക്കുന്നതിൽ 29ന് ഡൽഹി കോടതി ഉത്തരവിടും. റൗസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെയാകും കുറ്റപത്രം സ്വീകരിക്കണോ എന്നതിൽ ഉത്തരവ് നൽകുക. കേസ് രേഖകൾ കൂടുതൽ പരിശോധിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഉത്തരവ് നേരത്തെ മാറ്റിവച്ചിരുന്നു. ഇഡി കൂടുതൽ വാദങ്ങളും രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു.
2,000 കോടി രൂപയുടെ സ്വത്ത് അനധികൃത മാർഗത്തിലൂടെ തട്ടിയെടുത്തതിന് പുറമേ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും കോൺഗ്രസ് നേതാക്കൾ നേരിടുന്നു. സോണിയയ്‌ക്കും രാഹുലിനും പുറമേ സുമൻ ദുബെ, സാം പിത്രോദ, യംഗ് ഇന്ത്യൻ കമ്പനി തുടങ്ങിയവരും പ്രതികളാണ്.









0 comments