അസി. ലോക്കോ പൈലറ്റ്‌ നിയമനം വെട്ടിക്കുറച്ച്‌ റെയിൽവേ

Loco Pilot
avatar
Sajan Evugen

Published on Mar 22, 2025, 04:58 PM | 1 min read

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റു(എഎൽപി)മാരുടെ നിലവിലുള്ള ഒഴിവുകൾ പകുതിയിലേറെ വെട്ടിക്കുറച്ച്‌ നിയമനത്തിന്‌ നീക്കം. 21,000ൽപരം തസ്‌തിക ഒഴിഞ്ഞുകിടക്കവെ ഇക്കഴിഞ്ഞ 19ന്‌ റെയിൽവേ ഇറക്കിയ വിജ്ഞാപനത്തിൽ ഉൾക്കൊള്ളിച്ചത്‌ 9,970 എണ്ണം മാത്രമാണ്‌. റെയിൽവേ മന്ത്രാലയത്തിൽനിന്ന്‌ ഇതുസംബന്ധിച്ച ഉത്തരവ്‌ എല്ലാ സോണിലെയും ജനറൽ മാനേജർമാർക്ക്‌ അയച്ചു. ലോക്കോ റണ്ണിങ്‌ ജീവനക്കാരുടെ കുറവ്‌ കാരണം യാത്രാ, ചരക്ക്‌ ട്രെയിനുകളുടെ സർവീസ്‌ നടത്തിപ്പ്‌ കടുത്ത സമ്മർദം നേരിടുമ്പോഴാണ്‌ മന്ത്രാലയത്തിന്റെ ഈ നടപടി. ജീവനക്കാരിലും ഉദ്യോഗാർഥികളിലും ഇത്‌ കടുത്ത ആശങ്ക ഉയർത്തിയിട്ടുണ്ട്‌.


ഈ വർഷം തുടക്കത്തിൽ ലോക്കോ റണ്ണിങ്‌ വിഭാഗത്തിൽ 18,000 ഒഴിവുണ്ടായിരുന്നു. ഈയിടെയായി വർഷന്തോറും 3,500 പേരാണ്‌ വിരമിക്കുന്നത്‌. ഇക്കൊല്ലം അവസാനത്തോടെ 21,000ൽപരം ഒഴിവ്‌ ഉറപ്പാണ്‌. എഎൽപി തസ്‌തികയിലേയ്‌ക്ക് റിക്രൂട്ട്‌ ചെയ്യപ്പെടുന്നവരാണ്‌ പരിശീലനത്തിനുശേഷം ലോക്കോ റണ്ണിങ്‌ വിഭാഗത്തിൽ നിയമിതരാകുന്നത്‌. കൂട്ടത്തോടെ വിരമിക്കൽ വരുമ്പോൾ മതിയായ പരിശീലനം ലഭിക്കാത്തവരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്‌. ജീവനക്കാർ വിശ്രമില്ലാതെ ദീർഘനേരം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു.

കഴിഞ്ഞ എഎൽപി റിക്രൂട്ട്‌മെന്റ്‌ പരീക്ഷയിൽ പതിനായിരങ്ങൾ പങ്കെടുത്തിരുന്നു. ഉദ്യോഗാർഥികളോടുള്ള കൊടിയ വഞ്ചനയുമാണ്‌ റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്‌.




deshabhimani section

Related News

View More
0 comments
Sort by

Home