അമേരിക്കൻ സമ്മർദ്ദത്തിന് കീഴടങ്ങില്ലെന്ന് നരേന്ദ്ര മോദി

narendramodi
വെബ് ഡെസ്ക്

Published on Aug 07, 2025, 11:22 AM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25 ശതമാനം അധിക നികുതി ചുമത്തിയ അമേരിക്കൻ നടപടിക്കു മുന്നിൽ കീഴടങ്ങില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക തീരുവ കൂട്ടിയത്. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന എംഎസ് സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.


ഇന്ത്യ അമേരിക്കയിലേക്ക് നിരവധി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. തീരുവ കൂട്ടുന്നത് കർഷകരെയടക്കം എല്ലാ മേഖലകളെയും ബാധിക്കുമെന്നും മോദി പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കേന്ദ്രസർക്കാരിനും ഇന്ത്യൻ കോർപറേറ്റുകൾക്കും നേട്ടമാണ്‌. അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി റഷ്യയുമായുള്ള കരാർ അവസാനിപ്പിച്ചാൽ ഇന്ത്യ നേരിടാൻ പോകുന്നത് വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Home