കാവിക്കൊടിയെ ബഹുമാനിക്കുന്ന മുസ്ലിങ്ങൾക്ക് ശാഖയിൽ പ്രവേശിക്കാം: വിചിത്ര പരാമർശവുമായി മോഹൻ ഭാഗവത്

വാരണാസി : ഭാരത് മാതാ കീ ജയ് വിളിക്കുകയും കാവിക്കൊടിയെ ബഹുമാനിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക്ക് ആർഎസ്എസ് ശാഖയിൽ പ്രവേശിക്കാമെന്ന വിചിത്ര വാദവുമായി ആർഎസ്‌എസ് തലവൻ മോഹൻ ഭാഗവത്. വാരണാസിയിൽ നടന്ന ആർഎസ്എസ് പരിപാടിക്കിടെയായിരുന്നു മോഹൻ ഭാഗവതിന്റെ വിചിത്ര പരാമർശം. മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവർക്ക് ശാഖയിലേക്ക് വരാമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ആർഎസ്എസ് തലവൻ വിചിത്ര വാദം ഉന്നയിച്ചത്.
ആർഎസ്എസ് ശാഖകൾ എല്ലാ വിഭാഗങ്ങൾക്കുമായും തുറന്ന് നൽകപ്പെടും. ഭാരത് മാതാ കീ ജയ് വിളിക്കുകയും ഭഗ്വ ജണ്ഡ (കാവിക്കൊടി)യെ ബഹുമാനിക്കുകയും ചെയ്യുന്ന മുസ്ലിങ്ങൾക്കും ശാഖയിലേക്ക് വരാം. എന്നാൽ ഔറംഗസേബിന്റെ പിൻഗാമികൾ എന്ന് കരുതുന്നവർക്ക് ശാഖയിലേക്ക് പ്രവേശനമില്ല. ഔറംഗസേബിനെ പിന്തുടരുന്നവർക്കൊഴിച്ച് എല്ലാവർക്കും ശാഖയിലേക്ക് സ്വാഗതം എന്നായിരുന്നു ആർഎസ്എസ് തലവന്റെ പ്രസ്താവന.









0 comments