ചണ്ഡീഗഡിൽ ബഹുനിലക്കെട്ടിടം തകർന്നു വീണു

Multi-storey building collapses
വെബ് ഡെസ്ക്

Published on Jan 06, 2025, 01:43 PM | 1 min read

ചണ്ഡീഗഡ് > ചണ്ഡീഗിൽ ബഹുനിലക്കെട്ടിടം തകർന്നു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. സുരക്ഷിതമല്ലെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്ന കെട്ടിടമാണ്‌ തകർന്നത്‌. തിങ്കളാഴ്ച രാവിലെ 7.15 ഓടെ‌യായിരുന്നു അപകടം.


കെട്ടിടം തകർന്നതിനെത്തുടർന്ന് പ്രദേശം പൊലീസ് സുരക്ഷയിലാണ്‌. ഡിസംബർ 21ന് പഞ്ചാബിലെ മൊഹാലി ജില്ലയിലെ സോഹാന ഗ്രാമത്തിൽ ബഹുനിലക്കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചിരുന്നു .





deshabhimani section

Related News

View More
0 comments
Sort by

Home