ഔറംഗസേബെന്ന് തെറ്റിദ്ധരിച്ചു; ബഹദൂര്‍ ഷാ സഫറിന്റെ ചിത്രത്തിൽ കരിയൊഴിച്ച് ഹിന്ദുത്വവാദികള്‍

photo credit: X
ഗാസിയാബാദ്: ഉത്തർപ്രദേശിൽ അവസാന മുഗൾ ചക്രവർത്തിയായ ബഹദൂര്‍ ഷാ സഫറിന്റെ ചുവർചിത്രത്തിൽ കറുത്ത പെയിന്റ് ഒഴിച്ച് ഹിന്ദുത്വവാദികള്‍. ഹിന്ദു രക്ഷാ ദളിലെ ചില അംഗങ്ങൾ വെള്ളി രാവിലെ റെയിൽവേ സ്റ്റേഷനിലെത്തി സഫറിന്റെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ വരച്ച ചുവർചിത്രത്തിൽ കറുത്ത പെയിന്റ് ഒഴിക്കുകയായിരുന്നെന്ന് ചില ചിലപ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ചിത്രമെന്ന് കരുതിയാണ് സംഘം കറുത്ത പെയിന്റ് ഒഴിച്ചത് എന്നാണ്‌പറയുന്നത്. ബഹദൂര്‍ ഷാ സഫറിന്റെ ചിത്രമാണെന്ന് ചില ജീവനക്കാര്‍ ഇവരോട് പറഞ്ഞെങ്കിലും വിശ്വസിക്കാന്‍ തയ്യാറായില്ല. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) കേസെടുത്തു.
ഫെബ്രുവരിയിൽ മുഗള്‍ ചക്രവർത്തിമാരുടെ പേരുള്ള ഡൽഹിയിലെ റോഡ് സൂചന ബോർഡുകളിൽ കറുത്ത ചായം പൂശിയിരുന്നു സംഘപരിവാറുകാർ. കഴിഞ്ഞമാസം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ചരിത്രസ്മാരകമായ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കാൻ കർസേവ പ്രഖ്യാപിച്ചിരുന്നു വിശ്വഹിന്ദു പരിഷത്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഗൾ വിരുദ്ധത രാജ്യത്ത് പ്രചരിപ്പിക്കാൻ സംഘപരിവാർ നിരന്തരമായി ശ്രമിക്കുന്നുണ്ട്.









0 comments