എംടിക്ക് പത്മവിഭൂഷണ്‍, ജോസ് ചാക്കോ പെരിയപുറത്തിനും ശ്രീജേഷിനും ശോഭനക്കും പത്മഭൂഷണ്‍

jose chacko
വെബ് ഡെസ്ക്

Published on Jan 25, 2025, 09:20 PM | 2 min read

ന്യൂഡല്‍ഹി> മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എംടിക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം നല്‍കുക. പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയപുറത്തിന്‌ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിക്കും.

പത്മഭൂഷണ്‍ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നല്‍കി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബര്‍ 25നാണ് വിടവാങ്ങിയത്.

മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും ഉള്‍പ്പടെ 113 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തൊമ്പത് പേര്‍ക്ക് പത്മഭൂഷണും ഏഴ് പേര്‍ക്ക് പത്മവിഭൂഷണും സമ്മാനിക്കും




പത്മശ്രീ പുരസ്കാരങ്ങള്‍


ഹർവീന്ദർ സിങ്- പാരാലിമ്പ്യൻ (ഹരിയാന)

ഗോകുൽ ചന്ദ്ര ദാസ്- പശ്ചിമബംഗാൾ

വേലു ആശാൻ- വാദ്യ സംഗീതഞ്ജൻ (തമിഴ്‌നാട്)

ബാട്ടൂൽ ബീഗം- നാടോടി ഗായിക(രാജസ്ഥാൻ)

ജോനാസ് മസെത്തി-ആത്മീയ നേതാവ്(ബ്രസീൽ)

ജഗ്ദീഷ് ജോഷില-നേവലിസ്റ്റ്(മധ്യപ്രദേശ്)

പി ദച്ചനാമൂർത്തി- തവിൽ വിദ്വാൻ(പുതുച്ചേരി)

ഡോ. നീരജ ഭാട്‌ല-ഗൈനക്കോളജിസ്റ്റ്(ഡൽഹി)

ഷെയ്ഖ എ.ജെ അൽ സഭ- യോഗ പരിശീലക(കുവൈത്ത്)

നരേൻ ഗുരുങ്- നാടൻകലാകാരൻ(സിക്കിം)

ഭേരു സിങ് ചൗഹാൻ- ഭക്തിഗായകൻ(മധ്യപ്രദേശ്)

എൽ ഹാങ് തിങ്- നോക്ലാക്കിലെ ഫ്രൂട്ട് മാൻ(നാഗാലാന്റ്)

വിലാസ് ഡാങ്ക്‌റെ- ഹോമിയോ ഡോക്ടർ(മഹാരാഷ്ട്ര)

ബീം സിങ് ബവേഷ്- മാധ്യമപ്രവർത്തകൻ(ബിഹാർ)

ഹരിമാൻ ശർമ-ആപ്പിൾ കർഷകൻ(ഹിമാചൽ പ്രദേശ്)

മാരുതി ബുജഗ്രാവോ ചിതംബള്ളി മറാത്തി എഴുത്തുകാരൻ (മഹാരാഷ്ട്ര)

ഭീമവ്വ ദൊഡ്ഡബലപ്പ

സാലിഹോൾക്കർ(മധ്യപ്രദേശ്)

വിജയലക്ഷ്മി ദേശ്മാനെ

ചൈത്രം ദേവ്ചന്ദ് പവാർ

ലിബിയ ലോബോ സർദേശായി- 100 വയസ്സ് പ്രായമുള്ളസ്വാതന്ത്ര്യസമര സേനാനി(ഗോവ)

പരാമർ ലബ്ജിഭായി നഗ്ജിഭായ്

ഹ്യൂ ആന്റ് കോളിൻ ഗന്റ്‌സർ(ഉത്തരാഖണ്ഡ്)

ഹരിമാൻ ശർമ (ഹിമാചൽ ശർമ)

ജുംഗെ യോംഗാം ഗ്യമ്‌ളിൻ

ജോയ്‌നചരൺ ഭത്രി(അസ്സം)

നിർമല ദേവി(ബിഹാർ)

രാധ ബഹിം ഭട്ട്(ഉത്തരാഖണ്ഡ്)

സുരേഷ് സോണി-ഗുജറാത്ത്

പണീറാം മണ്ഡാവി- (ഛത്തീസ്ഗഢ്)

വെങ്കപ്പ അംബാജി സുഖദേഖർ(കർണാടക)

പത്മവിഭൂഷണ്‍ പുരസ്‌കാരം നേടിയവര്‍


ഡി നാഗേശ്വര്‍ റെഡ്ഡി- മെഡിസിന്‍- തെലങ്കാന

ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹര്‍- ചണ്ഡീഗഢ്

കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്

ലക്ഷ്മിനാരായണ സുബ്രഹ്മണ്യം - കര്‍ണാടക

എംടി വാസുദേവന്‍ നായര്‍- കേരളം

ഒസാമു സുസുക്കി-ജപ്പാന്‍

ശാരദ സിന്‍ഹ- ബിഹാര്‍








deshabhimani section

Related News

View More
0 comments
Sort by

Home