യുപിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു

bus catches fire
വെബ് ഡെസ്ക്

Published on May 15, 2025, 09:51 AM | 1 min read

ലഖ്നൗ : ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. മോഹൻലാൽഗഞ്ചിൽ വ്യാഴം പുലർച്ചെയാണ് അപകടമുണ്ടായത്. ബിഹാറിലെ ബഗുസാരായിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു ബസ്. കിസാൻ പഥിൽ വച്ചാണ് പുലർച്ചെ അഞ്ചോടെ സ്വകാര്യബസിന് തീപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.


80 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ബസിന്റെ ​ഗിയർബോക്സിലുണ്ടായ ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണണെന്ന് കരുതുന്നതായി മോഹൻലാൽ​ഗഞ്ച് എസിപി രജ്നീഷ് വർമ പറഞ്ഞു. തീപിടിത്തമുണ്ടായപ്പോൾ ബസിലെ ഭൂരിഭാ​ഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. വളരെ വേ​ഗം ബസിൽ തീ പടർന്നുപിടിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനുമാണ് മരിച്ചത്.


ഉറങ്ങുകയായതിനാൽ ഇവർക്ക് പെട്ടെന്ന് ബസിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന് തീപിടിച്ചത് ഒരു കിലോമീറ്ററോളം അകലെ വരെ കാണാമായിരുന്നുവെന്നും തീപിടിത്തമുണ്ടായ ഉടൻ തന്നെ ബസ് നിർത്തിയില്ലെന്നും ദൃക്സാക്ഷി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.


ബസിലെ എമർജൻസി എക്സിറ്റ് ഡോർ തുറക്കാൻ സാധിച്ചില്ലെന്നും ഇതും ദുരന്തത്തിന് ആക്കം കൂട്ടിയെന്നും പൊലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ യഥാർഥകാരണമറിയാൻ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home