യുപിയിൽ അതിവേഗ റെയിലിന് വഴിയൊരുക്കാൻ മസ്‌ജിദ് പൊളിച്ചു

ലഖ്‌നൗ : യുപിയിലെ മീററ്റിൽ അതിവേഗ റെയിലിന് വഴിയൊരുക്കാനായി പതിറ്റാണ്ടുകൾ പഴക്കമുള്ള മസ്‌ജിദ് പൊളിച്ചു. റാപ്പിഡ് റെയിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതായും മസ്‌ജിദ് പൊളിച്ചുമാറ്റണം എന്നും ആവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയിരുന്നു. 1857ൽ നിർമ്മിച്ച ചരിത്രപ്രാധാന്യമുള്ള മസ്‌ജിദിന്റെ രേഖകളെല്ലാം കൈവശമുണ്ടെങ്കിലും ഒഴിഞ്ഞുകൊടുക്കാതെ മറ്റ് വഴിയില്ലായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു.
വാതിലുകളും ജനാലകളും മസ്‌ജിദ് ഭാരവാഹികൾതന്നെ നീക്കം ചെയ്യുകയും ചെയ്തു. പിന്നാലെ മണ്ണുമാന്തി യന്ത്രമെത്തിച്ച് അധികൃതർ മസ്‌ജിദ് പൊളിച്ചുമാറ്റി. മസ്‌ജിദ് പണിയാൻ മറ്റൊരുസ്ഥലം സർക്കാർ വിട്ടുതരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.









0 comments