അനധികൃത നിർമാണമെന്ന് ആരോപണം; സംഭലിൽ 33 വീടുകൾക്കും പള്ളിക്കും നോട്ടീസ്

സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ photo credit:X
ലഖ്‌നൗ: സംഭൽ ചന്ദൗസിയിലെ വാരിസ് നഗർ പ്രദേശത്തെ മുനിസിപ്പൽ ഭൂമിയിൽ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് ഒരു പള്ളിക്കും 33 വീടുകൾക്കും നോട്ടീസ് അയച്ചതായി അധികൃതർ അറിയിച്ചു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും തിങ്കളാഴ്ച സ്ഥലം പരിശോധിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാൽ നിയമപരമായാണ് ഭൂമി വാങ്ങിയതെന്നും ആധാരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും താമസക്കാർ അവകാശപ്പെട്ടു.
എന്നാൽ രേഖകൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കാൻ റവന്യൂ സംഘം അവയെല്ലാം ശേഖരിച്ചിട്ടുണ്ടെന്ന് ചന്ദൗസി തഹസിൽദാർ ധീരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.









0 comments