ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തെന്ന് ഗുജറാത്ത് പൊലീസ്

photo credit: pti
അഹമ്മദാബാദ്: അഹമ്മദാബാദ്: അഹമ്മദാബാദിലും സൂറത്തിലും നടന്ന റെയ്ഡുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരത്തിലധികം ബംഗ്ലാദേശികളെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി. കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ നിന്ന് 890 ബംഗ്ലാദേശികളെയും സൂറത്തിൽ നിന്ന് 134 പേരെയുമാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് റിപ്പോർട്ട്.
ഗുജറാത്തിൽ താമസിക്കുന്ന ബംഗ്ലാദേശികൾ സ്വന്തം ഇഷ്ടപ്രകാരം പൊലീസിന് മുന്നിൽ കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അവരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഹർഷ് സംഘവി മുന്നറിയിപ്പ് നൽകി. കുടിയേറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അവരുടെ പൗരത്വം സ്ഥിരീകരിക്കുകയാണെന്നും പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) വികാസ് സഹായ് പറഞ്ഞു.
ബംഗ്ലാദേശി പൗരന്മാരാണെന്ന് സ്ഥിരീകരിച്ചുകഴിഞ്ഞാൽ കേന്ദ്ര സർക്കാരുമായും അതിർത്തി സുരക്ഷാ സേനയുമായും (ബിഎസ്എഫ്) ഏകോപിപ്പിച്ച് എത്രയും വേഗം നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.









0 comments