ചന്ദ്രനിൽ കൂടുതൽ മേഖലകളിൽ വെള്ളമുണ്ട്‌: ഐഎസ്ആർഒ

moon
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Mar 09, 2025, 02:07 AM | 1 min read

തിരുവനന്തപുരം: ചന്ദ്രനിൽ ജലസാന്നിധ്യം വലിയ തോതിലുണ്ടെന്ന് ഐഎസ്ആർഒ പഠനം. ചാന്ദ്രയാൻ 3 ലഭ്യമാക്കിയ ഡാറ്റകളിൽ നിന്നാണ് ഖനീഭവിച്ച ജലം ചന്ദ്രന്റെ പ്രതലത്തിനടിയിൽ മുമ്പ് കരുതിയതിനേക്കാൾ കൂടുതൽ കണ്ടേക്കാമെന്ന നിഗമനത്തിൽ എത്തിയത്.

ധ്രുവങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ഐസ് രൂപത്തിൽ ജലം കണ്ടേക്കാമെന്ന് കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ്‌ ജേണലിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. സൂര്യപ്രകാശം ഇതുവരെ കടന്നുചെല്ലാത്ത മേഖലകളിലെ വൻ ജലസാന്നിധ്യം ഭാവി മനുഷ്യദൗത്യങ്ങൾക്ക് ഗുണകരമാകും. ചന്ദ്രനിലെ താപവ്യതിയാനങ്ങൾ ഖനീഭവിച്ച ജല രൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്.

ചന്ദ്രയാൻ 3 ഇറങ്ങിയ ദക്ഷിണ ധ്രുവത്തിലെ ഇടം മൈനസ് 170 ഡിഗ്രി സെൽഷ്യസ്‌ താപനില എത്തുന്ന മേഖലയാണ്. ചന്ദ്രയാൻ- 3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ 2023 ആഗസ്‌ത്‌ 23നാണ് ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങിയത്. ലാൻഡറിലെ പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തിന് 10 സെന്റീമീറ്റർ താഴെവരെയുള്ള താപനില അളന്നിരുന്നു. അപ്പോൾ തന്നെ ജലസാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home