ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം : തരിഗാമി

ന്യൂഡൽഹി
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ് വഖഫ് ഭേദഗതി നിയമമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മുകശ്‌മീർ നിയമസഭയിൽ വഖഫ് ബില്ലിൽ ചർച്ച അനുവദിക്കാത്ത സ്പീക്കറുടെ നടപടിയെ കുൽഗാം എംഎൽഎകൂടിയായ തരിഗാമി അപലപിച്ചു.
‘എല്ലാ മതങ്ങൾക്കും അവരുടേതായ സ്ഥാപനങ്ങളുണ്ട്. എന്നാൽ, ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യമാക്കിയാണ് വഖഫ് നിയമത്തിൽ വരുത്തിയ ഭേദഗതികൾ. എല്ലാ മതങ്ങൾക്കും അവരുടേതായ സ്ഥാപനങ്ങൾ നടത്താൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. നിയമം ഭരണഘടനാ അവകാശങ്ങൾക്കും ജനാധിപത്യത്തിനും നേരയുള്ള അതിക്രമമാണ്’ –- ശ്രീനഗറിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.









0 comments